ഒരു വിമാനം പറന്നു ഉയരുന്നത് എങ്ങനെ? അതിന് പിന്നിലുള്ള ശാസ്ത്രീയ വശം എന്തൊക്കെ ആണ്? What is the basis for an Aircraft's Flies?
വിമാനം മനുഷ്വന്റെ കണ്ടുപിടുത്തെങ്ങളിൽ ഏറ്റവും വിലയേറിയ കാര്യമാണ്. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിനെ അതികടന്ന് മനുഷ്യന് വളരെയേറെ സഞ്ചരിക്കാം എന്ന് മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നതു വിമാനത്തിന്റെ കണ്ടുപിടുത്തത്തോടു കൂടിയാണ്.
ബർനൗളി നിയമം അഥവാ ബർനൗളി തത്വമാണ് ഒരു വിമാനത്തിന് അതിൻ്റെ റൺവേയിൽ നിന്നും പറന്നുയരാൻ സഹായിക്കുന്നത്. അതു പോലെ സർ ഐസക് ന്യൂട്ടൻ്റെ മൂന്നാം ചലന നിയമവും.
ബർനൗളി നിയമം പറയുന്നത് വളരെ വേഗത്തിൽ സഞ്ചിക്കുന്ന വായുവിന് മർദ്ദം കുറയുകയും അതുപോലെ വേഗം കുറഞ്ഞ വയുവിനു മർദ്ദം കൂടുകയും ചെയ്യുന്നു എന്നാണ്. ഈ മർദ്ദ വൃത്യാസമാണ് ഒരു വിമാനത്തിന് അതിൻ്റെ റൺവേയിൽ നിന്നും പറന്നുയരാൻ സഹായിക്കുന്നത്. ഇത് എങ്ങനെ പ്രായോഗികാകുന്നു എന്നു വെച്ചാൽ അതിന് കാരണം വിമാനത്തിൻ്റെ ചിറകുകളാണ്. ഒരു എൻജിനീർ അതിൻ്റെ വിമാനത്തിൻ്റെ ചിറകു രൂപകൽപ്പന ചെയ്തതിരിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ആണ്. ഇതിനു പിന്നിൽ ഒരുപാടു കണക്കുകൂട്ടലും ഡിസൈനിഗും സമവാക്യങ്ങളും ഉണ്ടതാനും. അത് കൊണ്ടു തന്നെ വിമാനത്തിൻ്റെ ഇത്തരം ചിറകുകളെ എയർഫോയിൽ എന്നാണ് പറയുന്നത്. വിമാനത്തിന്റെ എയർഫോയിലിന്റെ മുകളിലുo താഴെയുമുള്ള മർദ്ദ വ്യത്യസമാണ് ബർ ണോളി നിയമപ്രകാരം വിമാനത്തിനെ പറന്നു ഉയരാൻ സഹായിക്കുന്നത്.
ഒരു വിമാനം റൺേ വേയിലൂടെ സഞ്ചരിക്കുബോൾ ഈ എയർ ഫോയിൽ അതിനു ചുറ്റുമുള്ള വായുവിന്റെ വേഗതയിൽ മാറ്റം വരുത്തുന്നു. വിമാനത്തിന്റെ എയർ ഫോയിലിനു അതിന്റെ ശേപ്പ് പ്രകാരം മുകളിൽ കുറച്ചു കൂടി വളഞ്ഞാകും ഇരിക്കുക. ഇത് കാരണം വായു മുകളിലെ എയർഫോയിൽ പ്രതലത്തിലൂടെ വളരെ നല്ല വേഗതയിൽ സഞ്ചരിക്കുന്നു. ഇത് കാരണം മുകളിലെ വായുവിനു ബർണോളി നിയമപ്രകാരം മർദ്ദം കുറയുകയും ചെയ്യുന്നു.
ഇതിന്റെ നേർ വിപരീതമായാണു എയർഫോയിലിന്റെ താഴെ സംഭവിക്കുക. എയർഫോയിലിന്റെ അടിയിൽ അധികം കർവേച്ചർ ഡിസയിൻ വരുത്താതെ കുറച്ചു നേരെ ആയിരിക്കും ഡിസയിൻ ചെയ്തിട്ടുണ്ടാകുക. ഇത് കാരണം ഇവിടെകൂടെ പോകുന്ന വായുവിനു വേഗത കുറവായിരിക്കുകയും അതു കാരണം വായു മർദ്ദം കൂടുതൽ അനുഭവപെടുകയും ചെയ്യുന്നു.
ഇങ്ങനെ എയർഫോയിലിന്റെ മുകളിലും താഴെയുമുള്ള മർദ്ദത്തിലുള്ള വ്യത്യസം കാരണo ചിറകിന്റെ അടിയിലുള്ള മർദ്ദം കൂടിയ വായു മർദ്ദം കുറഞ്ഞ മുകൾ ഭാഗത്തേക്ക് വളരെ ശക്തിയായി ബലം പ്രയോഗിക്കുന്നു. ഇത് കാരണം ചിറകിന്റെ നേർ പ്രതലത്തിനു അടിയിലെ വായു അതിനു ലംബമായി മുകളിലേക്കു ബലം പ്രയോഗിച്ച് അതിന്റെ ചിറകിനെ ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. പൈലറ്റ് വിമാനത്തിന്റെ സ്പീഡ് കൂട്ടും തോറും വായുവിന്റെ ഈ ബലപ്രയോഗം കൂടി വരുകയും അത് ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിനേക്കാളും കൂടുതലാകുകയും ചെയുന്നു. അതിൻറ ഫലമായി വിമാനത്തിന് അന്തരിക്ഷത്തിലേക്കു ഉയർന്നു പൊങ്ങാൻ കഴിവുണ്ടാവുകയും അത് ഉയർന്നു പൊങ്ങുകയും ചെയ്യുന്നു. ഇതാണ് ഒരു വിമാനത്തിന്റെ അടിസ്ഥാന തത്വം.
അതുകൊണ്ടു തന്നെ ഒരു വിമാനത്തിനു അതിന്റെ ചിറകുകൾ വളരെയധികം സ്വാധീനം ചിലത്തുന്ന ഒരു വലിയൊരു ഭാഗമാണെന്നു പറയേണ്ടതില്ലല്ലോ.
ഇനി ഒന്നു ചിന്തിച്ചു നോക്കു വിമാനം ഓടിക്കുന്ന പൈലറ്റുമാരേക്കാൾ കേമന്മാരെല്ലേ അതിനെ നിർമ്മിക്കുന്ന നമ്മുടെ എഞ്ചിനിയർന്മാർ!!!!!
Join the conversation