എന്ത് കൊണ്ടാണ് വിമാനത്തിന്റെ ഗ്ലാസ്സുകൾക്ക് വ്യത്താകൃതി നൽകിയിരിക്കുന്നത് ?
വിമാനം എന്നത് മനുഷ്യൻ്റെ കണ്ടുപിടുത്തങ്ങളിൽ എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. അത് കൊണ്ട് തന്നെ വിമാനത്തിൻ്റെ ഓരോ നിർമാണഘട്ടങ്ങളിലും മതിയായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അത്തരത്തിൽ ഒന്നാണ് വിമാനത്തിലെ ഗ്ലാസുകളുടെ നിർമ്മാണം.
വിമാനത്തിൻ്റെ പുറമെ നിന്നും നോക്കുമ്പോൾ ഈ ഗ്ലാസുകൾക്ക് വലിയ പ്രത്യേകത ഉള്ളതായി നമുക്കു തോന്നുകയില്ല. എന്നൽ ഇവയെല്ലാം നിമ്മിച്ചിരിക്കുന്നത് വൃത്താകൃതിയിലോ അല്ലെങ്കിൽ ഓവൽ ആകൃതിയിലോ ആയിരിക്കും.
വിമാനത്തിൻ്റെ ഗ്ലാസ്സുകൾ ഇത്തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിചിട്ടുണ്ടോ? അതിനു കാരണം വിമാനം ചതുരാകൃതിയിലുള്ള ഗ്ലാസ്സുകളിലാണു നിർമ്മിച്ചിരുന്നെങ്കിൽ അതിൻ്റെ മൂലകൾ സ്വാഭാവിക ദുർബല മേഖലകളായി മാറുമായിരുന്നു. ഇത് സ്വാഭാവികമായും വിമാനത്തിന്റെ നിർമ്മാണത്തിൽ ഏറ്റെക്കുറച്ചിലുകൾ വരുത്തുകയും ചെയ്യുന്നു.
മാത്രമല്ല വിമാനം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ മർദ്ദം ഇത്തരത്തിലുള്ള ദുർബല മേഖലകളിൽ കേന്ദ്രികരിക്കുകയും ചെയ്യുന്നു.
എന്നാൽ വ്യത്താകൃതിയിലുള്ള ഗ്ലാസ്സുകൾ ശക്തവും ഇത്തരത്തിലുളള ദുർബല മേഖലകൾക്കു പരിഹാരവും കൂടിയാണ്. വ്യത്താകൃതിയിലുള്ള ഗ്ലാസ്സുകൾക്ക് വിമാനത്തിന്റെ അകത്തും പുറത്തും അനുഭവപ്പെടുന്ന മർദ്ദ വ്യത്യാസത്തെ ഒരു പരിധി വരെ നേരിടാൻ സാധിക്കും. അതു കൊണ്ടു തന്നെ വിമാനത്തിൻ്റെ ഗ്ലാസ്സുകൾ വൃത്താകൃതിയിലോ അല്ലെങ്കിൽ ഓവൽ ആകൃതിയിലോ ആയിരിക്കും.
Join the conversation