നമ്മുടെ ഭക്ഷണത്തിൽ നിർബദ്ധമായും ഉൾപ്പെടുത്തേണ്ട പച്ചക്കറി (Vegtable )ഏതാണ് ?

നമ്മുടെ ഭക്ഷണത്തിൽ നിർബദ്ധമായും ഉൾപ്പെടുത്തേണ്ട പച്ചക്കറി (Vegtable )ഏതാണ് ?

നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടത് വളരെ അനിവാര്യമായ ഒരു കാര്യം തന്നെയാണ്. പച്ചക്കറികളിൽ മറ്റുള്ള ഭക്ഷണ വിഭാഗങ്ങളെ അപേക്ഷിച്ച് ശരീരത്തിനു ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും വളരെ കൂടുതലായി കാണപ്പെട്ടുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 

എന്നാൽ ഈ പച്ചക്കറികളിൽ തന്നെ നമ്മൾ നിർബദ്ധമായും ഉൾപ്പെടുത്തേണ്ട ഒരിനം പച്ചക്കറിയാണ് Broccoli.  

https://learnject.blogspot.com


Broccoli -യിൽ മറ്റുള്ള പച്ചക്കറികളുമായി താരതമ്യo ചെയ്യുമ്പോൾ അതിൽ ന്യൂട്രിയന്റസിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ Broccoli യെ പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നു. Broccoli- യിൽ മനുഷ്യ ശരീരത്തിനു ആവശ്യമായ എല്ലാ വിധ പോക്ഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലെ പോഷകങ്ങൾ വളരെ സമഗ്രഹീതവുമാണ്.

Broccoli പ്രധാനമായും പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ഫൈബർ, വിറ്റാമിൻ A, വിറ്റാമിൻ B, വിറ്റാമിൻ C , വിറ്റാമിൻ E , വിറ്റാമിൻ K, ധാതുക്കൾ, കാത്സ്യം, ഫോസ്ഫറസ്, അയൺ, സിങ്ക് , മഗ്നീഷ്യം മുതലായവയുടെ അമൂല്യമായ കലവറയാണ്. 

ഒരു 100 ഗ്രാം Broccoli എടുത്താൽ അതിൽ 3.5 ഗ്രാം മുതൽ 4.5 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് . ഇത് കോളിഫളവർ, തക്കാളി മുതലായവയിൽ അടങ്ങിയിട്ടുള്ള  പ്രോട്ടീന്റെ 3-4 മടങ്ങ് കൂടുതലാണ്.

അതു പോലെ തന്നെ 100 ഗ്രാം Broccoli- യിൽ 90 മില്ലിഗ്രാം വരെ വിറ്റാമിൻ C അടങ്ങിയിട്ടുണ്ട്. ഇത് മറ്റുള്ള പച്ചക്കറികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇനി വളരെ പ്രസക്തമായ കാര്യം എന്താണെന്ന് വെച്ചാൽ Broccoli എന്നയിനം പച്ചക്കറി sulforaphane ൻ്റെ ഒരു പ്രധാന സ്രോതസ്സ് എന്ന് തന്നെ പറയണം. ഈ sulforaphane- നു ട്യൂമറി നെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ശാസ്ത്രങ്ങൾ തെളിയിക്കുന്നത്.

പുതിയ പഠനങ്ങൾ പറയുന്നത് ഒരു വ്യക്തി ഒരാഴ്ചയിൽ  ഒരു തവണയെങ്കിലും Broccoli ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആ വ്യക്തിക്ക് ക്യാൻസർ വരാതിരിക്കാനുള്ള സാധ്യത 50% കൂടുതലാണ്. അതുകൊണ്ട്തന്നെ Broccoli യെ  നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .