ആധുനിക വിമാനങ്ങളിൽ ഉപയോഗിക്കുന്ന ജെററ് എൻജിനുകളുടെ പ്രവർത്തനം

മാങ്ങ വീഴ്ത്താൻ ഊക്കിൽ ഒരു കല്ലുവിടുമ്പോൾ പിന്നോട്ടായുന്നില്ലേ? നങ്കൂരമിടാത്ത ഒരു വള്ളത്തിൽ നിന്ന് കരയിലേക്ക് ഒന്ന്എടുത്തുചാടി നോക്കൂ. വള്ളം കരയിൽ നിന്നും അകന്നു പോകുന്നതു കാണാം. തോക്കിനകത്തുനിന്നും ഉണ്ട തെറിച്ചുപോകുമ്പോൾ തോക്ക് പിന്നാക്കം ആയുന്നു. എൻ. സി. സി. കാഡറ്റുകൾക്കും സൈനികർക്കും ഇത് അറിയാം. ഇതിനാണ് പ്രതിക്രിയ എന്നു പറയുന്നത്. ന്യൂട്ടന്റെ മൂന്നാം നിയമത്തിൽ പറയുന്നതും ഇതാണ്. ഈ തത്വം ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന എൻജിനുകളെ ജെറ്റ് എൻജിനുകൾ എന്നു പറയുന്നു. വിമാനങ്ങളിലാണ് അധികമായി ഇവ ഉപയോഗിക്കുന്നത്. ഇത്തരം വിമാനങ്ങൾക്ക് Propellers ഉണ്ടാവില്ല. 

https://learnject.blogspot.com


ആകാശത്തിൽ നിന്ന് മുൻ ഭാഗത്തുകൂടി വായു അകത്തേക്കെടുക്കുന്നു. അതൊരു കംപ്രസ് റി ലൂടെ കടത്തിവിട്ട് മർദം വർധിപ്പിച്ച ശേഷം ജെറ്റ്എൻജിൻ ദഹന അറയിലേക്ക് കടത്തിവിടുന്നു. അവിടെ വായുവും ഇന്ധനവും ഒന്നിച്ചു ചേർത്ത് കത്തിക്കുകയും വാതകങ്ങളെ എൻജിന്റെ പിൻഭാഗത്തുകൂടി പുറംതള്ളുകയും ചെയ്യുന്നു. ഈ സൗകര്യത്തിനായി ജെറ്റ് എൻജിനുകൾ വിമാനത്തിന്റെ പിൻഭാഗത്തായിരിക്കും  അല്ലെങ്കിൽ വിമാനത്തിൻ്റെ ചിറകുകളുടെ അടിവശത്തായിരിക്കും സ്ഥാപിച്ചിട്ടുണ്ടാകുക. വാതകം പുറത്തുപോകുന്നതിനെതിരായി വിമാനം  മുന്നോട്ടുപോകുന്നു. 

വിമാനത്തിന്റെ ദ്രവ്യമാനം M- ഉം വേഗത V-ഉം ആണെന്നിരിക്കട്ടെ. കത്തിച്ചുവിടുന്ന വാതകത്തിന്റെ ദ്രവ്യമാനം m -ഉം പ്രവേഗം v - ഉം ആണെങ്കിൽ MV=mv എന്ന സമവാക്യം അനുസരിച്ചിരിക്കും. കാർവൽ വിമാനങ്ങളും ബോയിങ് വിമാനങ്ങളും ഈ ഇനത്തിൽപെടുന്നു.

 ടർബൈൻ ഉപയോഗിച്ച് propeller ദണ്ഡിനെ തിരിക്കുന്ന തരം   ജെററ് എൻജിനുകളും ഉണ്ട്. ഇവയെ ടർബോ പ്രോപ് എൻജിനുകൾ എന്നു പറയുന്നു. ഇവയുടെ ഇന്ധന ചിലവ്  ടർബോ ജെറ്റുകളേക്കാൾ കുറവാണ്.

റോക്കറ്റ് എൻജിനുകൾ 

റോക്കറ്റ് എൻജിനും ജെറ്റ് എൻജിൻ തന്നെയാണ്. പക്ഷെ, റോക്കററുകൾ അന്തരീക്ഷത്തിനും മേലെ വായുവില്ലാത്ത മേഖലകളിൽ സഞ്ചരി ക്കുന്നതിനാൽ ഇത്തരം എൻജിനുകൾ ഇന്ധനം കത്തിക്കാനാവശ്യമായ ഇന്ധനം കത്തിക്കാനാവശ്യമായ ഓക്സിജൻ കൂടി കരുതേണ്ടതുണ്ട്. ശൂന്യാകാശത്ത് ഓക്സിജൻ ലഭ്യമല്ലല്ലൊ. ആൽക്കഹോളും ഓക്സിജനും ചിലതരം റോക്കറ്റ് എൻജിനുകൾ ഉപയോഗിക്കുന്നു. ഹൈഡ്രജനും ഓക്സിജനും യോജിപ്പിച്ചാൽ കൂടുതൽ ഊർജം കിട്ടുമെന്നതിനാൽ ആ വഴിക്കും  ശ്രമങ്ങൾ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നു.