മനുഷ്യന്റെ ഉത്ഭവം എങ്ങനെ?
മനുഷ്യൻ എത്ര മനോഹരമായ വാക്ക്! വലിയ വലിയ തീവണ്ടികൾ ഓടിച്ചു പോകുന്ന മനുഷ്യൻ. പക്ഷികളേക്കാൾ വേഗത്തിൽ പറക്കുന്ന മനുഷ്യൻ. അവൻ മൽസ്യങ്ങളേക്കാൾ വേഗത്തിൽ കടലിൽ ഊളിയിട്ടുപോകുന്നു. അണുക്കളെപ്പോലും നോക്കിക്കാണുന്നു. അണുശക്തി ഉണ്ടാക്കുന്നു. വീട്ടിലിരുന്ന് ഏതു രാജ്യത്തുള്ളവരുമായും അവനു സംസാരിക്കാം. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള പാട്ടുകളും പ്രസംഗങ്ങളും കേൾക്കാം; നൃത്തങ്ങളും കലകളും കാണാം. എന്തിനധികം, മനുഷ്യൻ അമ്പിളിയമ്മാവന്റെ മടിയിൽ കയറിയിരിപ്പായിരിക്കുന്നു. മാത്രമോ, മറ്റു ഗ്രഹങ്ങളിലേക്ക് കുതിക്കുവാൻ മനുഷ്യൻ കോപ്പുകൂട്ടുകയാണ്. ഇനിയുമിനിയും ഉയരത്തിലേക്ക്, അധികമധികം അഗാധതയിലേക്ക്, വിശാലതയിലേക്ക്, വികാസത്തിലേക്ക് പരിപൂർണതയിലേക്ക് മനുഷ്യൻ പുരോഗമിക്കുന്നു. മഹാശക്തനാണ് മനുഷ്യൻ മനുഷ്യന് തോൽവിയില്ല. എന്നാൽ മനുഷ്യൻ എന്നും ഇങ്ങനെയായിരുന്നുവോ? അല്ല. മനുഷ്യനും ശക്തികുറഞ്ഞ ഒരു കാലമുണ്ടായിരുന്നുയിരുന്നു. അവൻ അന്ന് എല്ലാറ്റിനേയും പേടിച്ചു. മനുഷ്യൻ ഏതാണ്ട് ഒരു മൃഗമായിരുന്ന കാലമാണത്. അതിനുമുമ്പ് മനുഷ്യൻ തന്നെ ഇല്ലാത്ത ഒരു കാലവുമുണ്ടായിരുന്നു. അതിനും മുമ്പ് ഭൂമി തന്നെ ഇല്ലാത്ത ഒരുകാലവും. കോടിക്കണക്കിനു കൊല്ലങ്ങൾക്ക്മുൻപ്. നമുക്കതൊക്കെ അറിയണ്ടേ?
സൂര്യന്റെ ഒരു തുണ്ട്
600 കോടി വർഷങ്ങൾക്കു മുൻപ് സൂര്യനിൽ നിന്നും പൊട്ടിത്തെറിച്ച ഒരു തുണ്ടാണ് ഭൂമിയായത്. കത്തിക്കാളുന്ന ഒരു തീപ്പന്തായിരുന്നു അന്ന് ഭൂമി. ആ ചൂടിൽ ഒരു ജീവിയും ഉണ്ടായിരുന്നില്ല. ഒരു ചെടിയും വളർന്നില്ല. ഭൂമി ക്രമേണ തണുത്തു. പലതരം രാസമാറ്റങ്ങളും ഭൂമിയിലെ പദാർഥങ്ങളിലുണ്ടായി. ഇതിന്റെ ഫലമായി പ്രോട്ടീനുകൾ എന്ന പദാർഥമുണ്ടായി. പ്രോട്ടീനുകൾ ചേർന്ന് ജീവ വസ്‌തുവുണ്ടായി. ആ ജീവവസ്തുവാണ് പ്രോട്ടോപ്ളാസം.
തുടർന്ന് ഒരു നൂറു കോടിയിലധികം വർഷങ്ങൾ കഴിഞ്ഞാണ് മനുഷ്യൻ രൂപം പ്രാപിക്കുന്നത്. സൂപപ്പിക്കുന്നത്. മനുഷ്യനു മുമ്പ് ആയിരക്കണക്കിനു സസ്യലതാദികളും മരങ്ങളും വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവജാലങ്ങളും രൂപം പ്രാപിച്ചു.
പരിണാമത്തിന്റെ വഴിയിൽ
ജീവികളുടെ വികാസത്തിൽ പല ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടത്തിലും ജീവികളുടെ ശരീരഘടനയും സ്വഭാവ വിശേഷങ്ങളും മാറുന്നു. ഇടയ്ക്കിട പുതിയ ജാതി ജീവികൾ താനേ ഉണ്ടാകുന്നു. ഇതാണ് പരിണാമം. മൽസ്യം, ഇഴജന്തുക്കൾ, പക്ഷികൾ സ്ഥലജലപാണികൾ, കുരങ്ങുകൾ, മനുഷ്യക്കുരങ്ങൻ എന്നിവയെല്ലാം ഇങ്ങനെ പരിണമിച്ചുണ്ടായതാണ്. ചാൽസ് ഡാർവിൻ എന്ന ശാസ്തജ്ഞനാണ്. പരിണാമവാദം ഉന്നയിച്ചത്.
കണ്ടെത്താത്ത കണ്ണി
മനുഷ്യൻ കുരങ്ങുകളുടെ ജാതിയിൽ നിന്നാണുൽഭവിച്ചത്. എന്നാൽ അത് ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ല. ഒരു കുരങ്ങും മനുഷ്യനെ പ്രസവിച്ചിട്ടില്ല.കുരങ്ങനിൽ നിന്ന് മനുഷ്യൻ പരിണമിച്ചുണ്ടായതാണ്. അതിന് ദശലക്ഷക്കണക്കിനു വർഷങ്ങൾ വേണ്ടി വന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതൊരു സത്യമാണെന്നു തെളിഞ്ഞത്. ഹേക്കേൽ എന്ന ശാസ്ത്രജ്ഞൻ ആണ് ഇതിന്റെ തെളിവുകണ്ടുപിടിചത്. ജാവായിൽ, കെൻഡെങ്ങ് പർവതത്തിന്റെ അടിവാരത്തിൽ ബെങ്ങ് വാൻ നദിതീരത്തിൽ അദ്ദേഹം ഒരു കുരങ്ങുമനുഷ്യന്റെ ഒരു രണ്ടു മൂന്നു പല്ലുകളും തുടയെല്ലും തലയോടിന്റെ ഒരു ഭാഗവും കണ്ടെത്തി. തുടയെല്ല് കുരങ്ങിന്റേതുപോലെ ആയിരുന്നില്ല. തലയോടും കുരങ്ങിന്റേതല്ല. അതേ സമയം മനുഷ്യന്റേതായിട്ടുമില്ല. കുരങ്ങിനും മനുഷ്യനുമിടയ്ക്കുള്ള ഒരു ജീവിയുടേതായിരുന്നു അത്. അങ്ങനെ കുരങ്ങുമനുഷ്യന്റെ തെളിവു കണ്ടെത്തി. തുടയെല്ല് പരിശോധിച്ചപ്പോൾ ആ വാനരമനുഷ്യൻ ഇരുകാലിൻമേൽ നിൽക്കാൻ പഠിച്ചിരുന്നുവെന്ന് മനസ്സിലാക്കി. നിവർന്നു നിൽക്കാൻ കഴിയുന്ന കുരങ്ങുമനു ഷ്യനെന്ന് (പിത്തക്കാരാപ്പസ്) ഇതിനെ ശാസ്ത്രജ്ഞന്മാർ വിളിച്ചു. പത്തുലകഷം വർഷങ്ങൾക്കു മുൻപാണ് ഈ കുരങ്ങു മനുഷ്യൻ ജീവിച്ചിരുന്നതെന്ന് കണക്കാക്കുന്നു.
പിന്നീട് ചൈനയിലും കുരങ്ങു മനുഷ്യന്റെ തെളിവുകണ്ടെത്തി. പിക്കിങ്ങിനടുത്തുള്ള ചില ഗുഹകളിൽ നിന്ന് കുറേ പല്ലുകൾ കണ്ടെത്തി. ഇവയെ “ചീനപ്പല്ലുകൾ എന്ന് ശാസ്ത്രജ്ഞൻമാർ വിളിച്ചു. ഇതുപോലൊരു പല്ല് ചൈനയിലെ ഒരു മരുഷാപ്പിൽ കെട്ടിത്തൂക്കിയിരുന്നത് ശാസ്ത്രജ്ഞൻ നേരത്തെ കണ്ടിരുന്നു. ഈ ഡ്രാഗൺ പല്ല് അരച്ചു മരുന്നായി ചൈനക്കാർ ഉപയോഗിച്ചിരുന്നു. ഇതിനേത്തുടർന്നാണ് ഇവയുടെ ഉടമസ്ഥൻമാർക്കുള്ള അന്വേഷണം ചൈനയിൽ ആരംഭിച്ചത്. അവസാനം ഈ പല്ലുകൾ ഉണ്ടായിരുന്ന മനുഷ്യരുടെ അസ്ഥികൂടവും കണ്ടെത്തി. ഇതും മൃഗത്തിനും മനുഷ്യനുമിടയ്ക്കുള്ള കണ്ണി കാട്ടിത്തന്നു. ഈ പഴയ മൃഗമനുഷ്യനെ സിനാന്ത്യേപ്പസ് എന്നു വിളിച്ചു.
പീക്കിങ്ങിലെ ഗുഹകളിൽ എല്ലുകൾ മാത്രമല്ല, കല്ലുകൊണ്ടുള്ള അനേകം ആയുധങ്ങളും കണ്ടെത്തി. ഇതിൽ നിന്നും പീക്കിങ് വാനരമനുഷ്യൻ കല്ലു കൊണ്ടുള്ള ആയുധമുപയോഗിച്ച്, മാൻ, മുയൽ മുതലായ മൃഗങ്ങളെ കൊന്നുതിന്നിരുന്നുവെന്നും തീ ഉപയോഗിക്കാൻ പഠിച്ചിരുന്നുവെന്നും അനുമാനിച്ചു. ജാവ, പീക്കിങ് എന്നിവിടങ്ങളിലെ ഈ കണ്ടുപിടിത്തങ്ങൾ, മനുഷ്യൻ കുരങ്ങു ജാതിയിൽ നിന്നു വികസിച്ചുയർന്നു വന്നതാണെന്ന് ഡാർവിൻ സിദ്ധാന്തത്തോടു യോജിച്ചു. ഈ മൃഗമനുഷ്യർ ചൈനയിലും ജാവയിലും മാത്രമല്ല ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ജീവിച്ചിരുന്നു. വിശേഷിച്ചും ഇന്ത്യാസമുദ്രത്തിന്റെ അടിയിലേക്കാണ്ടുപോയ ഒരു മഹാഭൂഖണ്ഡത്തിൽ വളരെയേറെ വികാസം സിദ്ധിച്ചിട്ടുള്ള ഒരു ജാതി മനുഷ്യക്കുരങ്ങുകൾ ജീവിച്ചിരുന്നതിനും തെളിവുകൾ ഉണ്ട്.
നിയാണ്ടർതാൽ മനുഷ്യൻ
കൂടുതൽ വികാസം പ്രാപിച്ച അർധമനുഷ്യൻറ അവശിഷ്ടങ്ങൾ കണ്ടു കിട്ടിയിട്ടുള്ളത് ജർമനിയിലെ ഹീഡൽ ബർഗിൽ നിന്നും നിയാണ്ടർതാൽ എന്ന സ്ഥലത്തു നിന്നുമാണ്. മനുഷ്യരുടെ ഈ മുതുമുത്തച്ഛൻമാരെ 'ഹീഡൽബർഗ് മനുഷ്യനെന്നും 'നിയാണ്ടർതാൽ മനുഷ്യനെന്നും വിളിക്കുന്നു. ക്രോമാഗ്നൻ' എന്ന സ്ഥലത്തെ ഗുഹയിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ മൃഗമനുഷ്യരുടെ ഏറ്റവും ഉയർന്ന നിലയെ കുറിക്കുന്നവയാണ്.
കാണാത്ത കണ്ണികൾ ഓരോന്നായി കണ്ടുകിട്ടി. ഇനിയും പലതും കണ്ട ത്തിയേക്കാം.
Join the conversation