അന്തർദഹന എൻജിനുകൾ എങ്ങനെയാണ് വിമാനങ്ങളിലെ ജെറ്റ്എൻജിനുകളായി ഉപയോഗിക്കാൻ കഴിഞ്ഞത് ?

ആവിഎൻജിനുകൾക്കുള്ള മുഖ്യ ദോഷം വെള്ളം ചൂടായി ആവിയാക്കിക്കിട്ടാൻ കുറേ സമയമെടുക്കുമെന്നതാണ്. മാത്രവുമല്ല, കൽക്കരിയിൽ അടങ്ങിയ ഊർജം താരതമ്യേന കുറവാകയാൽ വാഹനങ്ങൾക്കും മറ്റും ഉപയോ ഗിക്കുമ്പോൾ ധാരാളം കൽക്കരി കൂടെ കരുതുകയും വേണം. ഇതു കൂടി ചുമക്കാനുള്ള ശക്തിയും എൻജിൻ ഉൽപാദിപ്പിക്കണമല്ലോ. അങ്ങനെ നോക്കുമ്പോൾ കൂടുതൽ ഊർജം അടങ്ങിയ ഇന്ധനങ്ങൾ നിറയ്ക്കാവുന്ന എൻജിനുകൾ അധികം സ്വീകാര്യമാവുന്നു. ഇത്തരം എൻജിനുകളുടെ സിലിണ്ടറിനകത്തുതന്നെയാണ് ഇന്ധനത്തിലെ ഊർജം മോചിപ്പിക്കപ്പെടുന്നത്. അവയുടെ പ്രവർത്തനം ഏതാണ്ട് ഇങ്ങനെയാണ്.

https://learnject.blogspot.com/2022/07/blog-post_44.html

ഇന്ധനവും അന്തരീക്ഷത്തിൽ നിന്ന് എടുക്കുന്ന വായുവും തമ്മിൽ കലർത്തിയെടുക്കുന്നു. ഈ മിശ്രിതത്തെ സിലിണ്ടറിനകത്തു കടത്തി പിസ്ററൻ കൊണ്ട് നന്നായി അമർത്തുന്നു. അപ്പോൾ മർദം വർധിക്കുന്നു. സിലിണ്ടറിന്റെ അറ്റത്തെത്താറാവുമ്പോൾ ചെറിയ ഒരു തീപ്പൊരിയുണ്ടാക്കുന്നു. അറത്തുഘടിപ്പിച്ച ഒരു സ്പാർക്ക് പ്ളഗ്ഗിൽ നിന്നാണ് ഇന്ന് തീപ്പൊരിയുണ്ടാക്കുക. ഉയർന്ന വോൾട്ടതയിലുള്ള വിദ്യുച്ഛക്തി വേണം ഇതിന് ബാറ്റികൊണ്ടും ഓടുമ്പോൾ ഡൈനാമോയും ഒരു ഇൻഡക്ഷൻകോയിലും കൊണ്ടും ഇത് ലഭ്യമാക്കുന്നു. 

ഏതായാലും ഈ തീപ്പൊരി കാരണം ഇന്ധനത്തിനു തീ പിടിച്ച് അതുപൊട്ടിത്തെറിയോടെ വികസിക്കുന്നു. പക്ഷേ, സിലിണ്ടറിന്റെ ചുമരുകൾക്ക് നല്ല ഉറപ്പുള്ളതിനാൽ ശക്തി മുഴുവൻ പിസ്ററനിൽ തിരിച്ചു പ്രവർത്തിക്കുന്നു. പിസ്ററൻ താഴോട്ടു നീങ്ങുന്നു. അതോടെ പിസ്റൻ ജോലി ചെയ്യുന്നു. തിരിച്ച് അ ടുത്ത ബാച്ച് മിശ്രിതത്തെ അമർത്താനുള്ള ശക്തിയും ഇതിൽനിന്നു തന്നെ കിട്ടുന്നു. കത്തിക്കഴിഞ്ഞ മിശ്രിതം പുകയായി പുറത്തേയ്ക്ക് തള്ളപ്പെടുന്നു. വീണ്ടും ഇതേ ചക്രം ആവർത്തിക്കപ്പെടുന്നു. ഒന്നിലധികം സിലിണ്ടറുകൾ സമയം ക്രമീകരിച്ചുവച്ചു കൊണ്ട് ഏതാണ്ട് ഒരേ അളവിൽ ശക്തി എല്ലാ നേരത്തേക്കും കിട്ടുമാറാക്കാം. കാറുകളെയും മറ്റും പറ്റി പറയുമ്പോൾ നാലു സിലിണ്ടർ, ആറു സിലിണ്ടർ എൻജിൻ എന്നൊക്കെ പറയുന്നത് ഇതേപ്പറ്റിയാണ്. നിക്കൊലാസ് ഓട്ടോ (1832-91) ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. 1875 ൽ മാർക്കസ് (1831-99) ആണ് പെട്രോൾ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് എഡ്വർഡ് ബട്ലർ ഇതിനെ പരിഷ്കരിച്ചു. വായുവും ഇന്ധനവും ഇഷ്ടമുള്ള തോതിൽ ചേർക്കുന്ന കാർബുറേറ്ററും ഇലക്ട്രിക് തീപ്പൊരിയും ഉപയോഗിച്ചത് ബട്ലറാണ്.ഡെയിംലർ (1834- 1900),കാർബെൻസ്(1844–1929),ഹെൻറിൻറി ഫോർഡ് (1863-1947), ഹെൻറി റോയ്സ് (1863-1933),ചാൾസ് റോൾസ് (1877-1910) ഇവരെല്ലാം പെട്രോൾ എൻജിനുകൾക്ക് പരിഷ്കാരങ്ങൾ വരുത്തി. പ്രായോഗികമായി വാഹനങ്ങൾ നിർമിച്ചവരിൽ ഇവരെല്ലാം പെടുന്നു. വിമാനങ്ങൾക്കുകൂടി ഉതകുന്ന എൻജിനായി പെട്രോൾ എൻജിനെ ഉയർത്തിയത് റോൾസ് റോയ്സ്മാരുടെ പരിശ്രമം മൂലമായിരുന്നു. വാഹനങ്ങൾക്കല്ലാതെ മറ്റു ധാരാളം ആവശ്യങ്ങൾക്കും അന്തർദഹന എൻജിനു കൾ ഉപയോഗിക്കുന്നുണ്ട്. അതേ സമയം ഒരു സൈക്കിളിലോ റിക്ഷയിലോ പിടിപ്പിക്കാവുന്നത് ഭാരക്കുറവുള്ള പെട്രോൾ എൻജിനുകൾ ഉണ്ട് എന്നതുതന്നെ അതിന്റെ ഒരു മേൻമയാണ്. 

ഡീസൽ എൻജിൻ പെട്രോളിനേക്കാൾ വില കുറഞ്ഞ ഇന്ധനം അന്തർദഹന എൻജിനുകളിൽ ഉപയോഗിക്കുവാൻ ശ്രമങ്ങൾ നടന്നിരുന്നു. ക്രൂഡ് പെട്രോളിയം ഉപയോഗിച്ച് ഹെർബർട്ട് സ്റ്റുവർട്ട് പരീക്ഷണങ്ങൾ നടത്തിനോക്കി. കൂടുതൽ മർദം ഉപയോഗിച്ചാൽ വാതകത്തിന് തീപ്പൊരിയില്ലാതെ തനിയെ തീപിടിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. ഡോൾഫ് ഡീസൽ (1858-1913) 1897-ലാണ് ഈ ആശയം പരിഷ്കരിച്ചു ഉപയോഗത്തിൽ വരുത്തിയത്. ഡീസൽ എൻജിനുകൾക്ക് കാർബുറേറററും സ്പാർക്ക് പ്ളഗ്ഗുകളും ആവശ്യമില്ല. വായു നന്നായി അമർത്തിയശേഷം അൽപം ഡീസൽ എണ്ണ സിലിണ്ടറിലേയ്ക്ക് പിച്ചുമ്പോൾ താനേ തീപി ടിച്ച് വികസിക്കുന്നു. ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്നതിനാൽ ഇതിനു കഴിവ് കൂടുതലാണ്. എൻജിനുകൾക്ക് താരതമ്യേന ഭാരം കൂടും.