വിമാനങ്ങളിൽ ഉപയോഗിക്കുന്ന റഡാറിൻ്റെ പ്രവർത്തനം

റഡാർ റേഡിയോതരംഗങ്ങൾ ഉപയോഗിച്ച് ഒരു വസ്തുവിന്റെ സ്ഥാനം നിർണയിക്കുന്ന ഉപകരണമാണ്  RADARRadio Detection And Ranging എന്നതിനെ ചുരുക്കിയതാണ് RADAR.

ബ്രിട്ടീഷ് പോസ് ററാഫീസ് അയച്ചിരുന്ന ചില റേഡിയോസന്ദേശങ്ങൾ ഇടയ്ക്ക് വിമാനങ്ങളിൽ തട്ടുന്നതു നിമിത്തം പ്രതിഫലിച്ചുപോയിരുന്നു. ഈ ശല്യം ഒഴിവാക്കാൻ പല ഗവേഷണങ്ങളും നടന്നു.  അങ്ങനെയാണ് 1939 ൽ റോബർട്ട് വാട്സൺ വാട്ട് (ജനനം 1892 ) റഡാർ കണ്ടുപിടിച്ചത്. അകലെയുള്ള വിമാനങ്ങൾ മാത്രമല്ല. കപ്പലുകൾ, മലകൾ തുടങ്ങി പല വസ്തുക്കളെയും തിരിച്ചറിയാനും അവയുടെ ദൂരം, ദിശ ഇവ നിർണയിക്കുവാനും റഡാറിനുകഴിയും. പ്രതിഫലിച്ചു തിരിച്ചുവരുന്ന തരംഗങ്ങളുടെ സമയവ്യത്യാസം ദൂരം നിർണയിക്കാൻ സഹായിക്കുന്നു. തരംഗങ്ങൾ ഒരു സെക്കൻറിൽ 3 X 10^8 മീറ്റർ സ്ഥിരദൂരം താണ്ടുന്നവയാണ്.

തരംഗത്തെ ക്രമേണ തിരിക്കുമ്പോൾ എപ്പോഴാണ് പ്രതിഫലനം ലഭിക്കുന്നത് എന്നു നോക്കി അതിന്റെ ദിശയും വലിപ്പവും കണ ക്കാക്കാം. കപ്പലുകളിലും വിമാനങ്ങ ളിലും ഒക്കെ ഇന്ന് ഇതൊരു അത്യാവ ഉപകരണമാണ്. ശത്രുവിമാനങ്ങളെയും മറ്റും എളുപ്പം തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ഇത് ആദ്യമായി രാജ്യരക്ഷയ്ക്കായി ഉപയോഗിക്കു കയും ചെയ്തു.

വസ്തുക്കളെ അവയിൽനിന്നു വരുന്ന റേഡിയോതരംഗങ്ങളുടെ സഹായത്താൽ കാണുന്നതിനുള്ള ഉപകരണമാണിത്. റഡാറിന് പ്രേക്ഷകം, ഏരിയൽ, സ്വീകരണി എന്നീ ഭാഗങ്ങളുണ്ട്. ഏരിയൽവഴി റേഡിയോതരംഗങ്ങൾ പ്രേക്ഷണം ചെയ്യുന്നു. ഈ തരംഗങ്ങൾ ഏതെങ്കിലും വസ്തുവിൽ തട്ടി പ്രതിഫലിക്കു ന്നു. ഈ തരംഗങ്ങളെ ഏരിയൽ സ്വീകരിച്ച് സ്ക്രീനിൽ പതിപ്പിക്കുന്നു. ഇതിൽനിന്ന് വസ്തുവിന്റെ സ്വഭാവം മനസ്സിലാക്കാം. ഇതാണ് റഡാറിൻറ തത്വം. കപ്പലുകളിലുള്ള റഡാറുകളും ഇതുപോലെ പ്രവർത്തിക്കുന്നു. തരംഗങ്ങൾ മേഘത്തിലൂടെയും തുളച്ചുകടക്കുന്നതിനാൽ പ്രതികൂല കാലാവസ്ഥയെ മനസ്സിലാക്കാനും കഴിയുന്നു.