വിവിധ തരം ആകാശവാഹിനികൾ Different Types of Air vehicles
പെട്ടെന്ന് ആകാശത്ത് ഒരു ഇരമ്പൽ. എന്താണ്? കാർമേഘങ്ങൾ കീറിമുറിച്ചുകൊണ്ട് പറക്കുന്ന ഒരു വെള്ളിപ്പക്ഷി. അതെ വിമാനം. എത്ര രസമാ അതിന്റെ പോക്ക്. പക്ഷെ ആ രസം എത്ര നേരം നമുക്ക് ആസ്വദിക്കാനാവും. ഏറിയാൽ ഒരു മിനിട്ട്. അത്ര വേഗത്തിലാണ് അതിന്റെ പോക്ക്. എന്തു ചെയ്യാം? അതിനെ കാണാനില്ല.
വിമാനം നിങ്ങൾ അടുത്തു കണ്ടിട്ടുണ്ടോ? നാം ആകാശത്തു കാണുന്നത ചെറുതൊന്നുമല്ലത്. 70 മീറ്റർ നീളവും 350 ടൺ ഭാരവുമുള്ള വിമാനങ്ങളുണ്ട്. ജംബോ ജെറ്റുകൾ. നാനൂറിൽ പരം യാത്രക്കാരെ കയറ്റാവുന്ന വിമാനങ്ങൾ! വലിപ്പത്തിൽ മാത്രമല്ല, വേഗതയിലോ? നാം വലിയ വേഗതയെന്ന് പറയുന്നത് കാറിന്റെ വേഗതയാവും. ഏറിയാൽ മണിക്കൂറിൽ 70 കിലോമീറ്റർ,
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങളുണ്ട്. സൂപ്പർ സോണിക്കുകൾ. ഇവ മണിക്കൂറിൽ രണ്ടായിരത്തിൽ പരം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ശബ്ദ ത്തിന്റെ വേഗത മണിക്കൂറിൽ 1228 കിലോമീറ്ററാണ് വിമാനങ്ങൾ പ്രചാരത്തിലായത് ഇരുപതാം നൂറ്റാണ്ടിലാണ്. ആകാശയാനങ്ങളുടെ പരിഷ്കരണത്തിലൂടെയാണ് വിമാനങ്ങൾ ഉണ്ടായത്. ആകാശയാനങ്ങൾ രണ്ടു തരമുണ്ട്. സാന്ദ്രത കൂടിയവയും കുറഞ്ഞവയും. ബലൂൺ സാന്ദ്രത കുറഞ്ഞ ആകാശയാനമാണ്. സാന്ദ്രത കൂടിയവയിൽ യന്ത്രം കൊണ്ടു പ്രവർത്തിക്കുന്നവയാണ് ഏറോപ്ളെയിൻ, ഹെലിക്കോപ്റ്റർ, ജെറ്റു വിമാനങ്ങൾ എന്നിവ. അല്ലാത്തവയാണ്. ഗ്ളഡറുകൾ.
യുദ്ധവിമാനങ്ങൾ
യുദ്ധവിമാനങ്ങൾ യാത്രാവിമാനങ്ങളെപ്പോലെയല്ല. ഇവതന്നെ ഫൈറ്റർ, ബോംബർ, ട്രാൻസ്പോർട്ട്, റെക്കനൈസർ എന്നിങ്ങനെ പലതരത്തിലുമുണ്ട്. ശത്രുസൈന്യത്തെ ആക്രമിക്കുന്നവയാണ് ഫൈറ്ററുകൾ. ബോംബറുകൾ ബോംബു ചെയ്യുന്നു. റെക്കനൈറെസർ നിരീക്ഷണം നടത്തുന്നു. ട്രാൻസ്പോർട്ട് പട്ടാളക്കാരെയും വെടിക്കോപ്പും വേണ്ടിടത്ത് എത്തിക്കുന്നു.
വിമാനവാഹിക്കപ്പലുകൾ
അമേരിക്ക വിയറ്റ്നാമിൽ ബോംബ് വർഷിച്ചു. ഈ രണ്ടു രാജ്യങ്ങളും ആയിരക്കണക്കിനു കിലോമീറ്റർ അകലെയാണ്. ഇത്രയും ദൂരം ഒരു ബോംബറിന്സഞ്ചരിക്കാൻ വയ്യ. എന്താണു ചെയ്യുക? ശത്രുരാജ്യത്തിനടുത്ത് ഒരു വിമാനത്താവളം സജ്ജീകരിക്കുക. അങ്ങനെയാണ് നാവികത്താവളങ്ങൾ എന്ന ആശയം ഉണ്ടായത്. മറ്റാരും വേഗത്തിൽ അറിയാതിരിക്കാൻ സമുദ്രത്തിലാണ് ഇത്തരം താവളങ്ങൾ സ്ഥാപിക്കുക. സമുദ്രത്തിലെങ്ങനെ വിമാനത്താവളങ്ങൾ ഉണ്ടാക്കും? വലിയ കപ്പലുകളുടെ മുകൾത്തട്ട് വിമാനത്താവളങ്ങളായി. അങ്ങനെ വിമാനവാഹിക്കപ്പലുകളും ഉണ്ടായി. അമ്പതു യുദ്ധവിമാനങ്ങൾക്കുവരെ സുരക്ഷിതമായി വന്നിറങ്ങുവാൻ പറ്റിയ വിമാനവാഹിക്കപ്പലുകൾ ഉണ്ട്.
ജെറ്റ് വിമാനങ്ങൾ
ആകാശത്ത് ഒരു ചെറിയ ഇരമ്പൽ. ഒരു വരപോലെ പുകയും. വരയുടെ കട്ടികുറഞ്ഞ ഭാഗത്ത് തിളങ്ങുന്ന ഒരു പൊട്ട്. ഇത് അതിവേഗം സഞ്ചരിക്കുന്നു. ഇതാണ് ജെറുവിമാനം. 1939 ലാണ് ഇത് കണ്ടുപിടിച്ചത്. പുറത്തേയ്ക്ക് കുതിക്കുന്ന വായു വിൻ മർദ്ദം മൂലമാണ് ഇത് ചലിക്കുന്നത്. ഇവയ്ക്ക് മണിക്കൂറിൽ 640 മുതൽ 960 കിലോമീറ്റർ വരെ വേഗതയുണ്ട്. നാനൂറിലധികം ആളുകളെ വഹിച്ചു കൊണ്ടു പോകുന്ന വിമാനങ്ങളുണ്ട്. കോമറ്റ്, ബോയിംഗ്, ജംബോ തുടങ്ങിയവ ജെറ്റു വിമാനങ്ങളിൽ ചിലതാണ്.
വിമാനത്താവളങ്ങളിൽ വിമാനം ഇറങ്ങുന്നതിനും പൊങ്ങുന്നതിനും ഉപയോഗിക്കുന്ന കോൺക്രീറ്റു ചെയ്ത റോഡുകളാണ് റൺവേകൾ. റൺവേയുടെ നീളം താവളത്തിൽ ഇറങ്ങേണ്ട വിമാനത്തെ ആശ്രയിച്ചിരിക്കും. വലിയ ജെറ്റുകൾക്ക് കുറഞ്ഞത് 2420 മീററർ റൺവേ ഉണ്ടായിരിക്കണം.
ഹെലിക്കോപ്റ്റർ
വളരെ കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ചിലതരം വിമാനങ്ങളുണ്ട്. ഇവ വൃക്ഷത്തലപ്പുകളെ തൊട്ടുരുമ്മി സഞ്ചരിക്കും. ആകാശത്തിൽ നൃത്തം ചെയ്യും. ഇവയ്ക്ക് ഇറങ്ങാൻ വലിയ മുറ്റമോ സ്കൂൾമൈതാനമോ ഒക്കെ മതിയാവും. ഇവയാണ് ഹെലിക്കോപ്റ്ററുകൾ. നെൽപ്പാടങ്ങളിലും റബ്ബർ എസ്റേറ്റുകളിലും മരുന്നു തളിക്കാൻ ഇത്തരം ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നു. രക്ഷാപ്രവർത്തനങ്ങളിൽ ഇവ ഒഴിച്ചു കൂടാൻ വയ്യാത്തവയാണ്.യുദ്ധരംഗത്തും അതുപോലെ തന്നെ.
ഫ്ളയിങ് ബോട്ടുകൾ
കരയിൽ ഇറങ്ങുന്ന വിമാനങ്ങളെ യാണ് നാം ഇതുവരെ പരാമർശിച്ചത്. ജലാശയങ്ങളിൽ മാത്രം ഇറങ്ങാൻ കഴിയുന്നവയും ഉണ്ട്. ബോട്ടിന്റെ മാതൃകയിലുള്ള ഇവയെ ഫ്ളയിങ് ബോട്ടുകൾ എന്നു പറയുന്നു. കരയിലും ജലത്തിലും ഒന്നുപോലെ ഇറങ്ങാൻ കഴിയുന്ന ചിലവയുണ്ട്. ആഫിബിയൻ വിമാനങ്ങൾ. ജലത്തിൽ ഇറങ്ങുമ്പോൾ ചക്രങ്ങൾ ഘടിപ്പിച്ച ഭാഗം ഇവ ഉള്ളിലേയ്ക്കു തള്ളി വയ്ക്കുന്നു.
Join the conversation