നക്ഷത്രങ്ങൾ പൾസാറുകൾ ഇരുൾകുഴികൾ ക്വാസറുകൾ



നക്ഷത്രങ്ങൾ 

കത്തുന്ന വാതകപടലമാണ് നക്ഷത്രം. അത് സ്വയം കത്തിയെരിയുമ്പോഴാണ് വെളിച്ചമുണ്ടാകുന്നത്. ആകാശഗംഗകളിലാണ് ഇവ ഉരുതിരിയുന്നത്. വാതകങ്ങളും പൊടി പടലങ്ങളും നിറഞ്ഞ ഒരു മേഘമായിട്ടാണ് അത് ഉടലെടുക്കുന്നത്. ആകർഷണബലത്താൽ ഈ മേഘക്കൂട്ടം പൊടുന്നനെ ചുരുങ്ങുന്നു. തൽസമയം മധ്യത്തിൽ ഉന്നതമർദവും ആയ ഭയങ്കരമായ ചൂടും അനുഭവപ്പെടും. തുടർന്ന് ആ ഭാഗം ചുട്ടുപഴുക്കും. അപ്പോൾ ഹൈഡ്രജൻ വാതകം ഹീലിയം ആയി മാറുവാൻ ആരംഭിക്കുന്നു. ഇതോടെ ഒരു നക്ഷത്രം ജനിച്ചുവെന്നു പറയാം. 

ഹൈഡ്രജൻ ഹീലിയമായി മാറുന്ന രാസക്രിയയാണ് നക്ഷത്രങ്ങളിൽ നടക്കുന്നത്. 

ആകൃതിയിലും നിറത്തിലും പ്രായത്തിലും താപനിലയിലും പ്രകാശത്തിലും നക്ഷത്രങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. 'ചുവന്ന നക്ഷത്രങ്ങൾക്ക് ചൂട് കുറവായിരിക്കും. ചുട്ടുപഴുത്തുനിൽക്കുന്നവയാണ് നീല നക്ഷത്രങ്ങൾ. ചില നക്ഷത്രങ്ങളുണ്ട്. അവയുടെ ഉള്ളിലെ ചൂട് കൂടിക്കൊണ്ടേയിരിക്കും. അങ്ങനെ താപനില ഏറിയേറി അവ പൊട്ടിത്തെറിക്കുന്നു. ജ്യോതിശ്ശാസ്ത്രജ്ഞൻമാർ ഇത്ത രം നക്ഷത്രങ്ങളെ സൂപ്പർനോവ എന്നു വിളിക്കുന്നു. 

ഒറ്റയ്ക്കല്ലാത്ത നക്ഷത്രങ്ങളും ഉണ്ട്. ഉദാഹരണം, ഇരട്ടനക്ഷത്രങ്ങൾ. ചിലപ്പോൾ മൂന്നോ അതിലധികമോ നക്ഷത്രങ്ങൾ ഒന്നിച്ചു സ്ഥിതി ചെയ്യുന്നത് കാണാം. ആകർഷണബലമാണ് അന്യോന്യമുള്ള ഇവയെ ഒന്നിച്ചു നിറുത്തുന്നത്. തമ്മിൽ കൂട്ടുപിരിയാൻ വയ്യെങ്കിൽ എന്തുചെയ്യും? ഭൂമിയിൽനിന്ന് കാണാവുന്ന നക്ഷത്രങ്ങളെ എൺപത്തിയെട്ട് ഗ്രൂപ്പു കളായി തിരിച്ചിരിക്കുന്നു. ഇവയാണ് താരഗണങ്ങൾ. വടക്കെ അർധഗോള ത്തിലേയും തെക്കെ അർധഗോളത്തി ലേയും താരഗണങ്ങളിൽ വടക്കേതിലെ ഉഴ്സാമേജർ, കാസിയോപ്പിയാ എന്നിവ എളുപ്പം തിരിച്ചറിയാൻ സാധിക്കും.

പൾസാറുകൾ

നക്ഷത്രങ്ങൾ സൂപ്പർനോവകളായി പൊട്ടിത്തെറിക്കുമ്പോൾ അവയുടെ പ്രകാശം അനേകം മടങ്ങ് വർധിക്കും. അതുകൊണ്ട് ഏറ്റവും കൂടുതൽ അളവിൽ പ്രകാശിക്കുന്ന നക്ഷത്രത്തെ സൂപ്പർനോവയെന്ന് കണക്കാക്കുന്നു. ഇതിലും പ്രകാശം കുറഞ്ഞനക്ഷത്രമാണ് നോവ. വെറും നോവനോവയും സൂപ്പർനോവയും പൊട്ടിറിക്കുമ്പോൾ അവയുടെത്തിൽ ഭൂരിഭാഗവും ഊർജമായി മാറുന്നു. ദ്രവ്യം ഊർജമായി മാറുമെന്നത് ഐൻസ്റൻ കണ്ടുപിടിച്ച തത്വമാണ്. ബാക്കി ദ്രവ്യം സാന്ദ്രീകരിച്ച് വേറൊരു പ്രത്യേക നക്ഷത്രമാകുന്നു. ഇതിന്റെ പേരാണ് ന്യൂട്രോൺ നക്ഷത്രം. ഇതിൽ നിന്ന് കൾ വർഷിക്കും. അതോടൊപ്പം

ഇവ കറങ്ങിക്കൊണ്ടുമിരിക്കും. അതു കാരണം എക്സ് രശ്മിയുടെ തീവ്രതയിൽ ഏറ്റക്കുറച്ചിലുണ്ടാവും. ഈ ഏറ്റക്കുറച്ചിലുകൾ സ്പന്ദനങ്ങളായി (പൾസ്) നമുക്കനുഭവപ്പെടും. അതുകൊണ്ട് ഇത്തരം നക്ഷത്രങ്ങളെ പൾസാറുകൾ (തുടിക്കുന്ന നക്ഷത്രങ്ങൾ) എന്ന് പറയുന്നു. 

ഇരുൾകുഴികൾ

നക്ഷത്രങ്ങളുടെ ഉൾഭാഗം പൊട്ടിത്തെറിക്കുമ്പോൾ അവയ്ക്കുള്ളിൽ ആഴമേറിയ കുഴികളുണ്ടാവുന്നു. എന്ത് മാത്രം ആഴം ആയിരിക്കുമെന്നോ ഈ കുഴികൾക്ക്. അനേകായിരം കിലോമീററർ ആഴമുള്ള കുഴികളായിരിക്കും. ഗുരുത്വാകർഷണത്താൽ അതിഭയങ്കരമായ ഈ കുഴികളുടെ പരിസരം വളഞ്ഞുപിരിയും. അതുകൊണ്ട് ഈ കു ഴികളുടെ അടിയിലേയ്ക്ക് വെളിച്ചം പോലും ചെന്നെത്തില്ല. ഇവയാണ് ഇരുൾകുഴികൾ, പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും അവസാനം ഓരോ ഇരുൾകുഴിയിൽ ചെന്നു കുടുങ്ങി അവയുടെ ഭാഗമാകുമെന്നുപോലും ചില ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു.

ക്വാസറുകൾ 

ഏററവും പ്രകാശമുള്ള നക്ഷത്രങ്ങളെപ്പോലുള്ള വസ്തുക്കളാണ് ക്വാസറുകൾ ക്വാസറുകളെപ്പറ്റി മനുഷ്യൻ പഠിക്കാൻ തുടങ്ങിയിട്ടേയുള്ളു. ഇതിന് നക്ഷത്രത്തോട് സാദൃശ്യമുണ്ട്. ഏററവും അകലത്തിലാണ് ഇതിന്റെ സ്ഥാനം.

ഭൂമിയുടെ ഉത്ഭവം 

സൂര്യനേക്കാൾ വലിയൊരു നക്ഷത്രം അത് എന്നോ ഒരിക്കൽ സൂര്യന്റെ സമീപത്തുകൂടി കടന്നുപോയി. തൽസമയം സൂര്യന്റെ കുറേ ഭാഗം ആ കർഷണത്താൽ നക്ഷത്രത്തിന്റെ കൂടെ പോയി. അവ പല ഭാഗങ്ങളായി ആകാശത്തിൽ അങ്ങിങ്ങായി ഗോളാകൃതി യിൽ നിലകൊണ്ടു. പിന്നീട് നക്ഷത്രം എങ്ങോട്ടോ മാറിപ്പോയി. പക്ഷെ സൂര്യനിൽ നിന്ന് വേർപെട്ട ഭാഗങ്ങൾ ആകാശത്തിൽ ബാക്കിയായി. അവ പിന്നീട് തണുത്തുറച്ച് കട്ടിയായി. ഗോളങ്ങളായി. അതിലൊന്നാണ് ഭൂമി. അപ്പോൾ ഭൂമി സൂര്യന്റെ മകളാണ്.