എന്താണ് തീ ? What is Fire?

What-is-Fire?

ചൂടും വെളിച്ചവും പുറത്തു വിടാൻ കഴിവുള്ള പെട്ടെന്നു നടക്കുന്ന ഒരു രാസപ്രവർത്തനമാണ് തീ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. തീ കത്താൻ മൂന്ന് കാര്യങ്ങളാണ് ആവശ്യമുള്ളത്. ഒന്നാമതായി, തടിയോ എണ്ണയോ കടലാസോ പോലെ ഒരു ഇന്ധനം. രണ്ട്, ഓക്സിജൻ. ഇതു രണ്ടും അതിവേഗം സംയോജിക്കുമ്പോഴാണ് തീ ഉണ്ടാകുന്നത്.


ഇങ്ങനെ സംയോജിക്കുന്നതിന് സാഹചര്യ മുണ്ടാക്കുന്നയാളാണ് മൂന്നാമൻ; ചൂട്. ആവശ്യത്തിന് ചൂടുള്ളപ്പോൾ മാത്രമേ ഇന്ധനത്തിനും ഓക്സിജനും പരസ്പരം കൂടിക്കലരാൻ കഴിയൂ. എല്ലാ ഇന്ധനവും കത്തുന്നതിന് ഒരേ ചൂടല്ല വേണ്ടത്. വീട്ടിലെ സ്റ്റൗവിൽ ഉപയോഗിക്കുന്ന ഗ്യാസ് അതിവേഗം കത്തും. പെട്രോളിന് കുറച്ചുകൂടി ചൂട് വേണം. പിന്നെയും ചൂടു കൂടിയാലേ തടി കത്തു.

ഇന്ധനവും ഓക്സിജനും അതിവേഗം കൂടിച്ചേർന്നാലേതിയുണ്ടാവൂ എന്ന്
പറഞ്ഞല്ലോ? ഈ അതിവേഗത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു ഇരുമ്പാണിയെടുത്ത് മുറ്റത്തിട്ടു നോക്കൂ. കുറച്ചുദിവസം കഴിഞ്ഞു നോക്കിയാൽ അത് തുരുമ്പിച്ചിരിക്കുന്നതുകാണാം.
ഓക്സിജൻ ഇരുമ്പുമായി സംയോജിക്കുമ്പോളാണ് തുരുമ്പുണ്ടാകുന്നത്.
പക്ഷേ,ഇരുമ്പുമായുള്ള ഓക്സിജൻ കൂടിച്ചേരൽ നടക്കുന്നത് സാവധാനത്തിലാണ്. അത് കൊണ്ട് അവിടെ ചൂടോ വെളിച്ചമോ ഒന്നും ഉണ്ടാകുന്നില്ല. ഇന്ധനവും ഓക്സിജനുമായി അതിവേഗം ചേർന്നാലേ തീയുണ്ടാവൂ എന്ന് വ്യക്തമായില്ലേ? ആവശ്യത്തിന് ചൂടുണ്ടാകുമ്പോ
ഴാണ് കത്താനുള്ള വസ്തുവും ഓക്സിജനും അതിവേഗം കൂടിക്കലരുന്നത്.
എന്നാൽ ചൂടുണ്ടാകുന്നത് വേഗമായിക്കൊള്ളണമെന്നില്ല. പതുക്കെപ്പതു
ക്കെ ചൂടു കൂടിയാലും തീ പിടിക്കും. 
ചൂട് ഇന്ധനം കത്താനാവശ്യമായ അളവിൽ എത്തണമെന്നു മാത്രം. എണ്ണ പുരണ്ട തുണിക്കഷണങ്ങളും കടലാസും മറ്റും അടച്ചിട്ടിരിക്കുന്ന മുറിയിൽ കൂട്ടിയിടരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. തുണിക്കഷണങ്ങളിൽ പറ്റിയിരിക്കുന്ന എണ്ണയുമായി വായുവിലെ ഓക്സിജൻ കൂടിച്ചേരുന്നു. ഇതേസമയം, അടച്ചിട്ടിരിക്കുന്നതുകൊണ്ട് വായുപ്രവാഹമില്ലാതായ മുറി പതുക്കെ ചുടു പിടിക്കുന്നു. പുറത്തേക്കു വ്യാപിക്കാൻ വഴിയില്ലാത്ത ചൂട് തുണിക്കൂമ്പാരത്തിൽത്തന്നെ തങ്ങി നിൽക്കും. ഈ ചൂടിൽ കൂടുതൽ എണ്ണ ഓക്സിജനുമായി യോജിക്കുകയും അങ്ങനെ 
കൂടുതൽ ചൂട് ഉണ്ടാവുകയും ചെയ്യും.
ഇങ്ങനെ ചൂട് കൂടിക്കൂടി എണ്ണയും തുണിക്കഷണങ്ങളും കത്തുന്നതിനാവശ്യ
മായ ചൂടുണ്ടാകുന്നു. നിമിഷങ്ങൾക്കുള്ളിൽ തുണിക്കൂമ്പാരത്തിന് തനിയെ തീ പിടിക്കും. ഗോഡൗണുകളും മറ്റും തീ പിടിച്ചെന്നു കേൾക്കുമ്പോൾ ഓർക്കുക ചിലപ്പോൾ അടഞ്ഞ മുറിയിലെ ചൂടൻ വായുവായിരിക്കും വില്ലനായത്.